പെരുമ്പാവൂർ : ഒക്കൽ ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ പണി പൂർത്തീകരിച്ച ആയുർവേദ ഡിസ്പൻസറിയുടെ പ്രവർത്തനോദ്ഘാടനം എം.പി ബെന്നി ബെഹനാൻ നിർവഹിച്ചു. എം.എൽ.എ അഡ്വ.എൽദോസ് കുന്നപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആയുർവേദ ആശുപത്രിക്കും മാതൃകാ അംഗനവാടിക്കും 15 സെന്റ്സ്ഥലം സൗജന്യമായി നൽകിയ പറക്കാടൻ ചാക്കുണ്ണി പൗലോ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദാ മോഹൻ, മനോജ് മുത്തേടൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ജെ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, ബ്ലോക്ക് മെമ്പർ എം.കെ. രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി സാജൻ, രാജേഷ് മാധവൻ, ഇ.എസ്.സനൽ, ലിസി ജോണി, എം.കെ. ഷിയാസ്, എൻ.ഒ. സൈജൻ, ടി.എൻ. മിഥുൻ, ആന്റോപുരം ഇടവക വികാരി പോൾ പടയാട്ടി, ഡോ. ക്രിസ്റ്റി എന്നിവർ സംസാരിച്ചു.