പെരുമ്പാവൂർ : ദളിത് ക്രിസ്ത്യൻ-ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പെരുമ്പാവൂർ എസ്.സി-എസ്.ടി. കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. നിലവിലുള്ള പട്ടികജാതിക്കാരുടെ ജീവിതനിലവാരം ഉയർത്താതെ കൂടുതൽ സമുദായങ്ങളെ പട്ടികജാതി വിഭാഗത്തിൽ കൂട്ടിച്ചേർക്കുന്നത് സംവരണ ലക്ഷ്യങ്ങളെ അട്ടിമറിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആൾക്കൂട്ട മർദനത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ സർക്കാർ അഭിഭാഷകനെ നിയോഗിക്കാൻ കാലതാമസം വരുത്തുന്നത് വിവേചനമാണെന്നും എത്രയുംവേഗം അഭിഭാഷകനെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ശിവൻ കദളി, പി.പി. ചന്തു, കെ.ഐ. കൃഷ്ണൻകുട്ടി, കെ.കെ. അപ്പു എന്നിവർ സംസാരിച്ചു.