വൈപ്പിൻ: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ദേശീയ പുനരർപ്പണ ദിനമായി യൂത്ത് കോൺഗ്രസ് (എസ്) വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജെ. രജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സേവ്യർ പാലക്കപറമ്പിൽ, പി.ബി സുരേഷ്, അരുൺകുമാർ, എം.ജെ ജോമി, വി.എ. ജോഷി എന്നിവർ പ്രസംഗിച്ചു.
എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി രക്തസാക്ഷി ദിനാചരണം എടവനക്കാട് അണിയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം എന്നിവയോടു കൂടി നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട ചടങ്ങിൽ യുവത പ്രസിഡന്റ് വിശാൽ രാജു ,ജയരാജ്, അമൽ , ദാസ് കോമത്ത് , ബെയ്‌സിൽ മുക്കത്ത് തുടങ്ങിയവർ നേതൃത്വം കൊടുത്തു.