വൈപ്പിൻ: നായരമ്പലം പ്രയാഗ കോളേജിനു സമീപം കൈതവളപ്പിൽ ജയചന്ദ്രന്റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡ് ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ തീയിട്ടു. നിറഞ്ഞ ഗ്യാസ് സിലിണ്ടറടക്കം ഷെഡിൽ പല സാധനങ്ങളുമുണ്ടായിരുന്നു. സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി കടന്നുപോയ ഗൂർഖയുടെ സമയോചിത ഇടപെടൽ മൂലം വൻ നാശനഷ്ടം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ഞാറക്കൽ പൊലീസിൽ പരാതി നൽകി.