 
തൃപ്പൂണിത്തുറ: ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ പ്രഭാഷണം, പുസ്തക പാരായണം നടത്തി. വായനശാല പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജി.സോമൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പി.പിള്ള ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം അവതരിപ്പിച്ചു. സുരേഷ്ബാബു ടി.ആർ, മോഹനൻ സി.എൻ, സുരേഷ് കെ.എൻ, പിന്റു ടി.ഇ, എ.എസ് അർജ്ജുൻ എന്നിവർ സംസാരിച്ചു.