
കൊച്ചി: ജില്ലയിൽ ഇന്നലെ 9,704 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 7,143 പേർക്കാണ് രോഗം. 33 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 1,382 പേർക്ക് രോഗമുക്തി . കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 69184 ആണ്. ഇന്നലെ 789 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 151 ആദ്യ ഡോസും 482 രണ്ടാം ഡോസുമാണ്. കൊവിഷീൽഡ് 738 ഡോസും 51 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 156 ഡോസ് വാക്‌സിൻ നൽകി.
കൺട്രോൾറൂം നമ്പർ : 0484 2368802, 2368702