പള്ളുരുത്തി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇടക്കൊച്ചി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ജെ റോബർട്ടിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി സെക്രട്ടറി എൻ.ആർ.ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് വർഗീയ വിരുദ്ധ പ്രതിഞ്ജയും നടന്നു. കൗൺസിലർ ജീജ ടെൻസൻ, എം.കെ.നരേന്ദ്രൻ, കെ.വി. ലാസർ ,ജോൺ റിബല്ലോ, ബിജു അറക്കപ്പാടത്ത് , റിഡ്ജൻ റിബല്ലോ, ജോൺസൺ അറക്കപ്പാടത്ത് എന്നിവർ പ്രസംഗിച്ചു.