പിറവം: മതനിരപേക്ഷ ഇന്ത്യക്കായി പുരോഗമനയുവത്വം എന്ന മുദ്രാവാക്യമുയർത്തി മഹാന്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എ.ഐ.വൈ.എഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. ബിമൽചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.എ സതീഷ്, അഖിൽ ജയപ്രകാശ്, അനന്തു വേണുഗോപാൽ, ഹരിശങ്കർ കെ.എസ് എന്നിവർ സംസാരിച്ചു.