kklm
വർഗ്ഗീയവിരുദ്ധ ദിനത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

കൂത്താട്ടുകുളം: കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വർഗ്ഗീയവിരുദ്ധദിനം ആചരിച്ചു. കൂത്താട്ടുകുളം ഇന്ദിരാഭവനിൽ മഹാത്മാഗാന്ധി യുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ, പ്രിൻസ് പോൾ ജോൺ, പി.സി. ജോസ്, ബോബൻ വർഗീസ്, ജിജോ ടി.ബേബി, മാർക്കോസ് ഉലഹന്നാൻ, എബി എബ്രഹാം, ജിനേഷ് വന്നിലം, എ. ജെ. കാർത്തിക്, കെ.എൻ. തമ്പി, പി.എം. ബേബി, അജു ചെറിയാൻ എന്നിവർ പങ്കെടുത്തു.