ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും നെഹ്രു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി 'ഗാന്ധി ചരിത്രത്തിലും വർത്തമാനത്തിലും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ ഉഷാ മാനാട്ട് വിഷയം അവതരിപ്പിച്ചു. ആഷിക് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, ആർ. അനൂപ്, കെ.കെ. കദീജ, വൽസല മധു, മനുദേവ് ശങ്കർ എന്നിവർ സംസാരിച്ചു.