നെടുമ്പാശേരി: കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെത്തുടർന്ന് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസിലെ 25 ജീവനക്കാരിൽ ഏഴുപേർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ഇന്നലെ ജോലിയിലുണ്ടായിരുന്ന ഒരാൾക്കുകൂടി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ ഉദ്യോഗസ്ഥൻ ഇന്നലെ ജോലിയിൽ ഉണ്ടായിരുന്ന എല്ലാവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് മുതൽ താത്കാലികമായി പഞ്ചായത്ത് ഓഫീസ് അടച്ചിടാൻ തീരുമാനിച്ചത്.