df

കൊച്ചി: ആലുവ മുതൽ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ഓഫീസ് സൗകര്യം പാട്ടത്തിന് നൽകുന്നു. 250- 5500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് സൗകര്യമാണ് 5- 15 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ പാട്ടത്തിന് ലഭിക്കുന്നത്. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിവിധ വകുപ്പുകൾ തുടങ്ങിയവയ്ക്ക് ഓഫീസുകൾ സ്ഥാപിക്കാൻ ആലുവ, പുളിഞ്ചുവട്, മുട്ടം, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴപാർക്ക്, പാലാരിവട്ടം, ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം, ടൗൺഹാൾ, മഹാരാജാസ് കോളെജ്, എളംകുളം, വൈറ്റില തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്ഥലം. ഫോൺ: 9188957544 /9188957618, ഇ-മെയിൽ: binish.l@kmrl.co.in /nisha.p@kmrl.co.in