കൊച്ചി: കുഷ്ഠരോഗത്തെകുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, രോഗബാധിതരായവരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്പർശ് കുഷ്ഠരോഗ നിർമ്മാർജന കാമ്പെയിനിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. വിഷയം: 'കുഷ്ഠരോഗം കണ്ടെത്താം ചികിൽസിക്കാം...ഒന്നിക്കാം വിവേചനമില്ലാത്ത അന്തസ്സുള്ള ലോകം പടുക്കാൻ'. കാർട്ടൂൺ രചനകൾ competitionsdmohekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി 9വരെ അയക്കാം.