കൊച്ചി: ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് 'കെ-റെയിൽ - മാറുന്ന ഗതാഗത ചക്രവാളം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിൽ പാലക്കാട് അഹല്യ സ്‌കൂൾ ഒഫ് ഫാർമസി വിദ്യാർത്ഥിനി നേഹ ജോർജിന് ഒന്നാം സ്ഥാനം. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അനു പൗലോസ് രണ്ടാം സ്ഥാനവും കൊച്ചി സർവകലാശാലയിലെ ബി.ബി.എ -എൽ.എൽ.ബി വിദ്യാർത്ഥിനി ഫാഹ്മിദ കരീം മൂന്നാം സ്ഥാനവും നേടി.