പറവൂർ: വടക്കേക്കര പഞ്ചായത്ത് വികസന സെമിനാർ ഓൺലൈനിൽ ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗ്ഗീസ് വാർഷികപദ്ധതി അവതരി​പ്പി​ച്ചു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ ആസൂത്രണസമിതി വൈസ് പ്രസിഡന്റ് കെ.എം. അംബ്രോസ് സംസാരിച്ചു. സെക്രട്ടറി ജെയിൻ വർഗ്ഗീസ് പദ്ധതി അവലോകനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ജസീന്ത, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.