മൂവാറ്റുപുഴ: കൊവിഡ് മൂന്നാംതരംഗം രൂക്ഷമായതിനാൽ ഫെബ്രുവരി 16 മുതൽ മൂവാറ്റുപുഴയിൽ നടത്താനിരുന്ന രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് 23,24,25,26,27 തീയതികളിലേക്ക് മാറ്റിയതായി മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ അറിയിച്ചു. ഫിലിം സൊസൈറ്റി അംഗങ്ങൾ 200 രൂപയുടെ ഡെലിഗേറ്റ് പാസെടുത്ത് പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കേ തിയേറ്ററിൽ പ്രവേശനമുള്ളൂ. വിശദവിവരങ്ങൾക്ക് ഫോൺ: 9387219468.