
കൊച്ചി: ഭാരതീയ വിദ്യാഭവന്റെ കീഴിലുള്ള ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അഖിലേന്ത്യാ സമ്മേളനം ശിക്ഷൺ ഭാരതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രമാണ് സംഘാടകർ. സി.ബി.എസ്.ഇ ചെയർമാൻ മനോജ് അഹുജ ഓൺലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതീയവിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി പ്രമേയം അവതരിപ്പിച്ചു. ഭാരതീയവിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ചെന്നൈ ചിന്മയ മിഷനിലെ സ്വാമി മിത്രാനന്ദ പ്രഭാഷണം നടത്തി. കോഴ്സ് ഡയറക്ടറും കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ പ്രിൻസിപ്പലുമായ കെ. സുരേഷ് സ്വാഗതം ആശംസിച്ചു.