
കൊച്ചി: എയ്ഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് നിക്ഷേപകരെ അറിയിക്കാനും സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കാനും കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള സമ്മേളനത്തിന്റെ ഏഴാം ലക്കം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സാമ്പത്തികഭരണ രംഗത്തെ 30ലധികം പ്രമുഖർ ഓൺലൈനിൽ നടക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയിൽ സംസാരിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായമന്ത്രി പി. രാജീവ്, ഐ.ടി.വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ജോൺ എം.തോമസ്, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, പ്രമുഖ വ്യവസായികൾ, ഏയ്ഞ്ചൽ നിക്ഷേപകർ, പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങിയവർ പ്രസംഗിക്കും.