കുറുപ്പംപടി : പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, അംഗങ്ങളായ ബിന്ദു, വിപിൻ, സോമി, അനാമിക, സുനിത്ത്, നിഷ, ഡോളി, രജിത, സെക്രട്ടറി സാവിത്രിക്കുട്ടി, ആസൂത്രണസമിതി അംഗങ്ങായ പോൾ കെ.പോൾ, സി.എ. ഓമന എന്നിവർ പ്രസംഗിച്ചു.