dileep

കൊച്ചി:അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകൾ മുംബയിലേക്ക് കടത്തിയതെന്ന് പ്രോസിക്യൂഷൻ. കുടുംബത്തിലെ പുരുഷന്മാരെ മുഴുവൻ അന്വേഷണ സംഘം കേസിൽ പ്രതികളാക്കിയെന്നും ശരിയായ അന്വേഷണത്തിന് സി.ബി.ഐ വേണമെന്നാവശ്യപ്പെട്ട് ഹർജി നൽകേണ്ടി വരുമെന്നും ദിലീപ്.

 പ്രോസിക്യൂഷൻ വാദം

പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കേസാണിത്. മറ്റൊരു കേസിലെ നിർണായക തെളിവുള്ളതിനാൽ ഫോൺ നൽകാനാവില്ലെന്ന് പ്രതി പറയുന്നു. പിന്നീട് ഫോൺ എവിടെ പരിശോധിക്കണമെന്നു നിർദ്ദേശിക്കുന്നു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണിത്. സംസ്ഥാനത്ത് ഒരു പ്രതിക്കും ഇത്തരം പരിഗണന ലഭിച്ചിട്ടില്ല. അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് ധാരാളം തെളിവുകൾ ലഭിച്ചു. കേസ് ഡയറി ഹാജരാക്കാം. പ്രതികൾ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കണം. അന്വേഷണത്തിൽ പോരായ്മയുണ്ടെന്ന് പ്രതികൾക്ക് തോന്നിയാൽ കോടതിയെ സമീപിക്കാം. വിസ്മയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, കസ്റ്റഡിയിൽ വിചാരണ നേരിടാനാണ് ഉത്തരവിട്ടത്. ഈ കേസിൽ പ്രതികൾക്ക് നൽകിയ സംരക്ഷണം നീക്കണം. അറസ്റ്റ് വൈകുന്നതോടെ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയാണ്.

 ദിലീപിന്റെ വാദം

ഫോണിനു വേണ്ടി നിർബന്ധം പിടിക്കുന്നത് വ്യാജ തെളിവുണ്ടാക്കാനാണ്. പ്രായമായ അമ്മയൊഴികെ സകലരെയും പ്രതിയാക്കി. വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ടാബ് പോയെന്ന് പറയുന്നു. അതിൽ അന്വേഷണമില്ല. ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. നാളെ ആ കേസിലും പ്രതിയാക്കും. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാൻ എങ്ങനെയെങ്കിലും കസ്റ്റഡിയിലെടുക്കാനാണ് നോക്കുന്നത്. ഇതിനൊപ്പമാണ് മാദ്ധ്യമ വിചാരണ. അസാധാരണമായ കേസാണിതെന്നു ചിത്രീകരിച്ചു മാദ്ധ്യമങ്ങൾ കോടതിയെ സമ്മർദ്ദത്തിലാക്കുകയാണ്. ഒരു സാധാരണ കേസായി മാത്രം ഇതു പരിഗണിച്ചാൽ മതി. ഈ കേസിൽ ഒരു വി.ഐ.പിയുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ കേൾക്കാനില്ല. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടി വരും. മുൻകൂർ ജാമ്യ ഹർജി വൈകിപ്പിച്ച് ഒരോദിവസവും അന്വേഷണ സംഘം വ്യാജത്തെളിവുകൾ സൃഷ്ടിക്കുകയാണ്.

 പ്രോ​സി​ക്യൂ​ഷ​നെ​ ​'​ക​ൺ​ഫ്യൂ​ഷ​നി" ൽ കു​രു​ക്കിദി​ലീ​പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം

അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പ​റ​യു​ന്ന​ ​ര​ണ്ട് ​ഐ​ ​ഫോ​ണു​ക​ളി​ൽ​ ​ഒ​ന്ന് ​ഇ​പ്പോ​ഴോ​ ​അ​ടു​ത്ത​കാ​ല​ത്തോ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ​ദി​ലീ​പ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.
ഏ​റെ​ ​മു​മ്പ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ഒ​രു​ ​ഐ​ ​ഫോ​ൺ​ ​പി​ന്നീ​ട് ​പ്ര​വ​ർ​ത്ത​ന​ ​ര​ഹി​ത​മാ​യി.​ ​ഇ​തു​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ആ​ ​ഫോ​ൺ​ ​ഇ​പ്പോ​ൾ​ ​കൈ​വ​ശ​മി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​റെ​യ്ഡ് ​ന​ട​ത്തി​ ​പി​ടി​ച്ചെ​ടു​ത്ത​ ​ഫോ​ണു​ക​ളി​ൽ​ ​ഒ​ന്ന് ​ഇ​താ​വാം.​ ​എ​ന്നാ​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഐ.​എം.​ഇ.​ഐ​ ​ന​മ്പ​ർ​ ​മാ​ത്രം​ ​പ​റ​ഞ്ഞ് ​ഹാ​ജ​രാ​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ഫോ​ൺ​ ​ഞാ​ൻ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ഐ​ ​ഫോ​ണാ​ണ്.​ ​അ​തു​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സു​രാ​ജി​ന്റേ​തെ​ന്നു​ ​പ​റ​യു​ന്ന​ ​ഫോ​ൺ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ബ​ന്ധു​വും​ ​മ​റ്റൊ​രു​ ​പ്ര​തി​യു​മാ​യ​ ​കൃ​ഷ്‌​ണ​പ്ര​സാ​ദ് ​എ​ന്ന​ ​അ​പ്പു​വി​ന്റേ​താ​ണ്.​ ​ഇ​താ​വ​ശ്യ​പ്പെ​ട്ട് ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ന് ​അ​യാ​ൾ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

​ പ്രോ​സി​ക്യൂ​ഷ​ന്റെ​ ​ക​ൺ​ഫ്യൂ​ഷൻ

ദി​ലീ​പി​ന്റെ​ ​ഒ​രു​ ​ഐ​ഫോ​ൺ​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു​ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​ ​വ്യ​ക്തം.​ ​സു​രാ​ജി​ന്റേ​തെ​ന്നു​ ​പ​റ​യു​ന്ന​ ​ഫോ​ൺ​ ​അ​പ്പു​വി​ന്റേ​താ​ണെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ആ​ ​ഫോ​ൺ​ ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ൽ​ ​ന​ൽ​കി​യി​ട്ടി​ല്ലേ​?​ ​ത​ന്റെ​ ​പ​ക്ക​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​ ​ഐ​ ​ഫോ​ണു​ക​ളെ​ക്കു​റി​ച്ച് ​മാ​ത്രം​ ​ദി​ലീ​പ് ​പ​റ​യു​മ്പോ​ൾ​ ​വി​വോ​ ​ഫോ​ണി​ന്റെ​ ​കാ​ര്യം​ ​പ​റ​യു​ന്നി​ല്ല.​ ​ആ​ ​നി​ല​യ്ക്ക് ​ദി​ലീ​പ് ​ന​ൽ​കി​യ​ ​മൂ​ന്നു​ ​ഫോ​ണു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലേ​?​ ​എ​ന്താ​യാ​ലും​ ​ഇ​ന്ന് ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ൽ​ ​ഫോ​ണു​ക​ൾ​ ​കോ​ട​തി​ക്ക് ​കൈ​മാ​റു​ന്ന​തോ​ടെ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​യാ​കും.