crime
അനധികൃതമായി മണ്ണെടുത്തുകൊണ്ടിരുന്ന ടിപ്പർ ലോറികളും ജെസിബിയും

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമായതോടെ നടപടിയുമായി റവന്യൂവകുപ്പ് രംഗത്ത്. കഴിഞ്ഞദിവസം കൂടിയ വികസനസമിതിയോഗത്തിൽ മൂവാറ്റുപുഴ മേഖലയിലെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച പരാതി ഉയർന്നപ്പോൾ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർമാലിക് ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്നലെ വാളകം വില്ലേജിലെ മേക്കടമ്പ് - കടാതി റോഡിൽ കെ.പി.സി റോഡിന്റെ കിഴക്കുവശത്തുള്ള ഭൂമിയിൽനിന്ന് അനധികൃതമായി മണ്ണെടുത്തുകൊണ്ടിരുന്ന 3 ടിപ്പർ ലോറികളും ജെ.സി.ബിയും മൂവാറ്റുപുഴ എൽ.ആർ. തഹസിൽദാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടിച്ചെടുത്തു. ഇവ പൊലീസിന് കൈമാറി. അനധികൃത മണ്ണെടുപ്പ് ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് ഓഫീസിൽ അറിയിക്കണമെന്നും എൽ.ആർ തഹസിൽദാർ അറിയിച്ചു.