വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉണ്ടാകുന്ന വേലിയേറ്റത്തിന്റെ ഫലമായി ജനജീവിതം ദുസ്സഹമാകുന്നതായി ജനതാദൾ (എസ്) വൈപ്പിൻ നിയോജകമണ്ഡലം പ്രവർത്തക സമിതിയോഗം അഭിപ്രായപ്പെട്ടു. ഇത് ഒഴിവാക്കാൻ കിഴക്കുഭാഗത്തുള്ള പുഴയിലേയും പടിഞ്ഞാറുഭാഗത്തുള്ള കായലിലേയും എക്കൽമണ്ണ് നീക്കംചെയ്ത് ആഴം വർദ്ധിപ്പിക്കുക, പുഴകൈയേറ്റക്കാരെ ഒഴിപ്പിച്ച് കര പൂർവ്വസ്ഥിതിയിലാക്കുക, പുഴകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ തോടുകളുടെ ആഴംവർദ്ധിപ്പിക്കുക, കരിങ്കൽ ഭിത്തികെട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഭാരവാഹികളായി കെ.വി. അഗസ്റ്റിൻ (പ്രസിഡന്റ്), അഡ്വ. ജസ്റ്റിൻ (വൈസ് പ്രസിഡന്റ്), ശ്രീസൺ പള്ളിപ്പുറം (ജനറൽ സെക്രട്ടറി), ഷാനവാസ് മുളവുകാട് (ജോയിന്റ് സെക്രട്ടറി), എൻ.പി. സുകുമാരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.