photo
നായരമ്പലത്ത് പച്ചക്കറി കൃഷി ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നായരമ്പലം സർവ്വീസ് സഹകരണബാങ്കും നായരമ്പലം ഗ്രാമപഞ്ചായത്ത് 14-ാം വാർഡും സംയുക്തമായി ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷി ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് ഉദ്ഘാടനം ചെയ്യ്തു. വാർഡ് മെമ്പർ എം.പി. ശ്യാംകുമാർ അദ്ധ്യക്ഷനായി. ബാങ്ക് വൈസ്.പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ്, എൻ.എസ്. സുഭാഷ്‌കുമാർ, സുമ വേണു, തോമസ് ജോൺ എന്നിവർ സംസാരിച്ചു.