നെടുമ്പാശേരി: കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലിചെയ്യുന്ന 250 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 380 നഴ്‌സുമാരുടെ ജോലി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് ബെന്നി ബഹനാൻ എം.പി നിവേദനം നൽകി. നിർഭാഗ്യകരമായ സാഹചര്യമാണ് മലയാളികളടക്കമുള്ള നഴ്‌സുമാർ നേരിടുന്നത്. കരാർ കാലാവധി തീരുന്നതിന് രണ്ടുദിവസം മുമ്പാണ് അധികൃതർ ഇവരെ വിവരമറിയിക്കുന്നത്. അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്നും പുതിയ കരാറിൽ തിരികെ കൊണ്ടുവരുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ തിരികെവന്നാൽ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നഴ്‌സുമാർ.