പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനി വാർഡിൽ ഓട്ടത്താണിയിൽ താമസിക്കുന്ന ബാബു മേനോത്തുമാലിയുടെ വീട് സമീപത്തെ പറമ്പിൽ നിന്നിരുന്ന മരം മറിഞ്ഞുവീണ് പൂർണമായും നശിച്ചു. വൃദ്ധയായ മാതാവുൾപ്പെടെ നാലുപേരടങ്ങുന്ന കുടുംബമാണ് താമസിച്ചിരുന്നത്. അർദ്ധരാത്രിയിൽ നടന്ന അപകടത്തിൽ വീടിന്റെ ഭിത്തികൾ പുറത്തേക്ക് മറിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.