കാലടി: ആലുവ താലൂക്കിലെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ഗ്രന്ഥശാലകളിൽ നിന്ന് പ്രവർത്തന ഗ്രാന്റിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. അനുബന്ധരേഖകൾ സഹിതം ഫെബ്രുവരി 5നകം താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം അറിയിച്ചു.