പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ - നമ്പിള്ളി റോഡിൽ നിന്ന് കൃഷ്ണൻകുട്ടി റോഡിലേക്ക് തിരിയുന്ന ഭാഗത്തുള്ള ബി.ജെ.പിയുടെ കൊടിമരത്തിലെ കൊടി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കൊടികീറി ഉപക്ഷിച്ച നിലയിൽ സമീപത്തുനിന്ന് കണ്ടെടുത്തു. കൊടി നശിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. സുനിൽകുമാർ, വൈസ് പ്രസിഡന്റ് വി. സത്യപാൽ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, ജില്ലാ കമ്മിറ്റിഅംഗം അബ്രഹാം ആലൂക്ക, ജോമോൻ പൂണോളി, ഓമന രവീന്ദ്രൻ, കെ.എൻ. ശശി, വി.കെ. സോമൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.