ആലുവ: ബ്രെയിൻ ട്യൂമർ ബാധിച്ച നിർദ്ധനയുവാവ് ചികിത്സാസഹായം തേടുന്നു. ആലുവ കീഴ്മാട് കടയപറമ്പിൽ (മേക്കര) വീട്ടിൽ മുരളി - ഇന്ദിര ദമ്പതികളുടെ മകൻ രാഹുലാണ് (23) സുമനസുകളുടെ സഹായം തേടുന്നത്. അമൃത ആശുപത്രിയിൽ ചികിത്സയിലാണ് രാഹുൽ. ഓട്ടോറിക്ഷ ഡ്രൈവറായ മുരളിയുടേത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവുംവീടും പണയംവെച്ചും കടംവാങ്ങിയും മകന്റെ ചികിത്സാച്ചെലവ് നടത്തുകയാണ്.
ആധാരം പണയപ്പെടുത്തിയെടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീടും സ്ഥലവും ജപ്തിയുടെ വക്കിലെത്തി. ഏക സഹോദരി ആതിര പ്ലസ്ടു വിദ്യാർത്ഥിനിയാണ്. രാഹുലിന്റെ ചികിത്സയ്ക്കായി അൻവർ സാദത്ത് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ എന്നിവർ രക്ഷാധികാരികളായി ചികിത്സാസഹായസമിതി രൂപീകരിച്ചു. കനറാ ബാങ്കിന്റെ ചുണങ്ങുംവേലി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. നമ്പർ: 110034134410. ഐ.എഫ്.എസ് കോഡ്: CNRB0005653. ഗൂഗിൾപേ: 9061590196. ഫോൺ: 9446448620.