പള്ളുരുത്തി: കുഴിപ്പറമ്പിൽ ഗിരീഷ് കുമാറിന്റെ നീതാ മോൾ എന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് കവർച്ച നടന്നത്. KL - 41 B 6695 എന്ന നമ്പറിലുള്ള ബസ് പെരുമ്പടപ്പ് സെന്റ് ആന്റണീസ് ഹാളിനു സമീപത്തുള്ള ഐസ് കമ്പനി പരിസരത്തുനിന്നാണ് മോഷണം പോയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ജീവനക്കാർ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഗിരീഷിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പള്ളുരുത്തി പൊലീസിൽ പരാതി നൽകി.