
കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെയും 9,000ലേറെ. 9,453 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 7,632 പേർ രോഗമുക്തരായി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 75,872. ജില്ലയിലെ ആകെ കൊവിഡ് രോഗികകൾ 70,958. കൊവിഡ് മരണ ധനസഹായ പദ്ധതിയിൽ ജില്ലയ്ക്ക് 23കോടി 25ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 19 കോടി 22 ലക്ഷം രൂപ അപേക്ഷകർക്ക് കൈമാറി.
ജില്ലയിൽ ജനുവരി 28വരെ 6,248 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ധനസഹായത്തിനു വേണ്ടി 5,275 അപേക്ഷകളാണ് ലഭിച്ചത്. 1000 ൽ താഴെ ആളുകൾ മാത്രമാണ് ഇനി അപേക്ഷകൾ സമർപ്പിക്കാനുള്ളത്.