പട്ടിമറ്റം: പി.പി റോഡ് കോട്ടമല ഭാഗത്ത് റോഡരികിൽ മാലിന്യം നിക്ഷേപിച്ചയാളെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചു. ആൾത്താമസം കുറവായ മേഖലയാണിത്. ഇവിടെ രാത്രിയുടെ മറവിൽ മാലിന്യംതള്ളുന്നത് പതിവാണ്. നാട്ടുകാർ ജാഗ്രതാസമിതി രൂപീകരിച്ച് കാമറകൾ സ്ഥാപിച്ചിരുന്നു. ഇതറിയാതെ കഴിഞ്ഞദിവസം കാറിലെത്തിയ ഒരാൾ മാലിന്യംതള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വടവുകോട് സ്വദേശിയുടെ വാഹനമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ട് മാലിന്യം തിരിച്ചെടുപ്പിച്ചു.