ആലങ്ങാട്: ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി കരുമാല്ലൂർ ചെട്ടിക്കാട് മഹിളാസമാജം വായനശാല യുവജനവേദി. അവശ്യമരുന്നുകൾ കരുമാല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് വീടുകളിൽ എത്തിക്കും. യുവജനവേദി പ്രസിഡന്റ് നീതു സജിത്ത്, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, സെക്രട്ടറി സി.കെ. സനോജ്, അഭിരാം സുധി എന്നിവർ നേതൃത്വം നൽകും.