ആലങ്ങാട്: കുന്നേൽ പള്ളിയിൽ അത്ഭുത ദിവ്യഉണ്ണീശോയുടെ തിരുനാളിന് മുന്നോടിയായി നൊവേന ഇന്ന് ആരംഭിക്കും. രാവിലെ 5.45നും വൈകിട്ട് 7നുമുള്ള ദിവ്യബലിയിലും നൊവേനയിലും ഓൺലൈനായി പങ്കെടുക്കാം. 19 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. ഇന്നുമുതൽ തമുക്കിന് ആവശ്യമായ വിഭവങ്ങൾ പള്ളിയുടെ സ്റ്റാളിൽ ലഭിക്കും. ഫെബ്രുവരി 7ന് ഇടവക വികാരി ഫാ. ജോയി കോലഞ്ചേരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും. 10ന് പ്രധാന തിരുനാൾ, 17ന് എട്ടാമിടം.