jayasankar-appukkuttan-na

തിരുവനന്തപുരം: സബിൻസാ കോർപ്പറേഷൻ മുൻ സി.ഇ.ഒ ജയശങ്കർ അപ്പുക്കുട്ടൻ നായർ (73) ഹിൽസ്ബറോ ന്യൂജേഴ്സിയിൽ നിര്യാതനായി. അമ്പലപ്പാട്ട് ദാമോദരൻ ആശാന്റെ പൗത്രനും, കേരള പി.എച്ച്.ഇ.ഡി ചീഫ് എൻജിനീയറും മാർഗി സ്ഥാപകനുമായ അപ്പുക്കുട്ടൻ നായരുടെ മകനുമാണ്.

സെഞ്ച്യൂറിയൻ ബാങ്കിന്റെയും ഇന്റസ്‌ഇൻഡ് ബാങ്കിന്റെയും ദക്ഷിണേന്ത്യ മേധാവിയായും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ജി.എമ്മായും മുത്തൂറ്റ് റോയൽ എക്സ്ചേഞ്ച് സി.ഇ.ഒയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോട്ടറി ക്ലബിന്റെ മുൻ പ്രസിഡ‌ന്റുമായിരുന്നു. ശാസ്ത്രീയ സംഗീതാസ്വാദകനും ഗായകനുമായിരന്നു.

ഭാര്യ: റാണി ജയശങ്കർ. മക്കൾ: പാർവതി ശങ്കർ(എം.ഡി മൈന്റ്സെറ്റ് കൺസൾട്ടിംഗ്), ലക്ഷ്മി ശങ്കർ (പ്രിൻസിപ്പൽ കൺസൾട്ടന്റ്, പി.എ കൺസൾട്ടിംഗ് കമ്പനി യു.എസ്.എ). മരുമകൻ: മനോഹർ ശ്രീകാന്ത് (പാർട്ണർ ആൻഡ് സി.ടി.ഒ, സാത്‌വ കൺസൾട്ടിംഗ്). ധനതത്വശാസ്ത്രജ്ഞനും ഐ.ഐ.എം ബാംഗ്ലളൂരുവിൽ പ്രൊഫസറുമായ എ. ദാമോദരൻ ഏക സഹോദരനാണ്.