തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ വാഹനം ആക്രമിച്ച എസ്.എഫ്.ഐയുടെ നടപടി അപലപനീയമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആക്രമണം നടന്നത്. ഇത് തികച്ചും പ്രതിഷേധാർഹമാണ്. സംസ്ഥാനത്ത് ജനപ്രതിനിധികൾക്കു പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവിധം പാെലീസ് സംവിധാനം തകർന്നിരിക്കുന്നു.