income-tax

കൊച്ചി: സമ്പാദ്യം എത്ര കൂടുന്നോ അതിനനുസരിച്ച് ആദായ നികുതിയും കൂടും! ഇന്ത്യയിൽ 2.50 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി അടയ്ക്കേണ്ടതില്ല. അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 12.5 ശതമാനം നികുതി റിബേറ്റുള്ളതിനാൽ അവരും നികുതി അടയ്ക്കേണ്ട. അഞ്ചുകോടി രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവരുടെ ആദായ നികുതി 42.74 ശതമാനമാണ്.

₹7 ലക്ഷം വരെ ആശ്വാസം

റിബേറ്റുള്ളതിനാൽ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി അടയ്ക്കേണ്ട. എന്നാൽ, വിവിധ ആനുകൂല്യങ്ങൾ കൂടി പ്രയോജനപ്പെടുത്തി ഏഴുലക്ഷം രൂപവരെയുള്ള വരുമാനവും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കാം. അതെങ്ങനെ എന്ന് നോക്കാം:

 നികുതിവിധേയ വരുമാനം : ₹7 ലക്ഷം

 സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ : ₹50,000

 സെക്‌ഷൻ 80 സി ഡിഡക്‌ഷൻ : ₹1.50 ലക്ഷം

 ബാക്കി വരുമാനം : ₹5 ലക്ഷം

 ബാക്കി വരുമാനത്തിന്റെ നികുതി : ₹12,500

 റിബേറ്റ് : 12.5%

 ഫലത്തിൽ നികുതി : 0%

(പി.പി.എഫ്., ഭവന വായ്‌പ, എൽ.ഐ.സി പ്രീമിയം, മ്യൂച്വൽഫണ്ട് നിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി 1.50 ലക്ഷം രൂപവരെ നികുതിയിളവ് നേടാവുന്ന ചട്ടമാണ് സെക്‌ഷൻ 80സി).

ദീർഘകാല മൂലധന

നേട്ടവും നികുതിയും

വ്യക്തി ദീർഘകാല മൂലധനം നേട്ടമുണ്ടാക്കിയാൽ (മ്യൂച്വൽഫണ്ട് കടപ്പത്രങ്ങൾ, ഭൂ/വീട് വില്പന, അൺലിസ്‌റ്റഡ് ഓഹരിവില്പന എന്നിവ വഴിയുള്ള വരുമാനം) വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയ്ക്ക് താഴെയാണെങ്കിലും അദ്ദേഹം 20 ശതമാനം നികുതി അടയ്ക്കണം. ഉദാഹരണം നോക്കാം:

 ദീർഘകാല മൂലധന നേട്ടം : ₹4 ലക്ഷം

 ആ വർഷത്തെ മറ്റു വരുമാനം : ₹75,000 (ഇതിന് നികുതിയില്ല)

 ആകെ വരുമാനം : ₹4.75 ലക്ഷം

 ആദായ നികുതി ഇളവ് പരിധി : ₹2.50 ലക്ഷം

 നികുതിവിധേയ ബാക്കിത്തുക : ₹2.25 ലക്ഷം

 ഇതിന്മേലുള്ള 20% നികുതി : ₹45,000

 നികുതി റിബേറ്റ് (12.5%) : ₹12,500

 ബാക്കി നികുതി ബാദ്ധ്യത : ₹32,500

 ₹1,300 സെസ് ഉൾപ്പെടെ : ₹33,800

സ്‌റ്റാൻഡേ‌ർഡ്

ഡിഡക്‌ഷൻ കൂട്ടിയേക്കും

ഫെ​ബ്രു​വ​രി​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ 2022​-23​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​കേ​ന്ദ്രം​ ​ആ​ദാ​യ​ ​നി​കു​തി​യി​ലെ​ ​സ്‌​റ്റാ​ൻ​ഡേ​‌​ർ​ഡ് ​ഡി​ഡ​ക്‌​ഷ​ൻ​ ​കൂ​ട്ടി​യേ​ക്കും.​ 2018​ലാ​ണ് ​സ്‌​റ്റാ​ൻ​ഡേ​ർ​ഡ് ​ഡി​ഡ​ക്‌​ഷ​ൻ​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​അ​ന്ന് 40,000​ ​രൂ​പ​യാ​യി​രു​ന്നു.​ 2019​ൽ​ 50,000​ ​രൂ​പ​യാ​ക്കി.
ശ​മ്പ​ളാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​ല​ഭി​ക്കു​ന്ന​ ​ഈ​ ​ആ​ശ്വാ​സ​ത്തി​ൽ​ 30​-35​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യ്ക്കാ​ണ് ​സാ​ദ്ധ്യ​ത.​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​ക​ണ​മെ​ന്ന് ​വാ​ണി​ജ്യ,​ ​വ്യ​വ​സാ​യ​ ​ലോ​കവും നികുതിവിദഗ്ദ്ധരും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആദായ നികുതിക്ക് വിധേയമായ വരുമാനത്തിൽ നിന്ന് 50,​000 രൂപവരെ നികുതിബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കാവുന്ന ആനുകൂല്യമാണിത്.സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ കഴിച്ചുള്ള ബാക്കിത്തുകയ്ക്ക് മാത്രം നികുതി അടച്ചാൽ മതി.