
ഉദിയൻകുളങ്ങര : അഞ്ജാത വാഹനമിടിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. പൊഴിയൂർ വെന്തൊട്ടുവിള വീട്ടിൽ രാജീവ് (48) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30-ന് പഴയ ഉച്ചക്കട - കൊല്ലങ്കോട് റോഡിൽ കാക്ക വിളക്ക് സമീപത്താണ് സംഭവം. ജോലിക്ക് നടന്നു പോകവേ വാഹനം ഇടിച്ച് വീഴ്ത്തിയതാവാം എന്നാണ് നിഗമനം. അപകടത്തിന് കാരണമായ വാഹനം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ് പൊഴിയൂർ പൊലീസ്. സഹോദരൻ സെന്തിൽ കുമാറാണ് മരിച്ചത് രാജീവ് ആണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പാറശാല താലൂങ്ക് ആശുപത്രിയിലെ മോർച്ചറിയിൽ. ഭാര്യ: ശോഭന, മകൻ രാഹുൽ