p

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ ചൈന അനുകൂല പ്രഖ്യാപനം ഉണ്ടാക്കിയ ജനരോഷത്തിൽ നിന്നും ഒഴിഞ്ഞുമാറാനാണ് പിണറായി വിജയൻ രാമചന്ദ്രൻ പിള്ളയുടെ ചൈന പ്രേമത്തെ എതിർത്തതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് ചൈനയോട് വിധേയത്വമുണ്ടെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. സി.പി.എമ്മിന് ഇന്ത്യയോട് കൂറും കടപ്പാടുമുണ്ടെങ്കിൽ ദേശ വിരുദ്ധ പരാമർശം നടത്തിയ എസ്‌. രാമചന്ദ്രൻ പിള്ളയെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.