തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കണക്കിലെടുത്ത് 17 മുതൽ 21 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കോൺഗ്രസിന്റെ 12 മണ്ഡലം ഏകദിന സി.യു.സി രൂപീകരണ ശില്പശാലകൾ മാറ്റിവച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.