porsche

കൊച്ചി: പ്രമുഖ ജർമ്മൻ അത്യാഡംബര,​ ഹൈ-പെർഫോമൻസ് സ്പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷെയുടെ പുത്തൻ 718 കേമാൻ ജി.ടി.എസ് 4.0,​ 718 ബോക്‌സ്‌റ്റർ ജി.ടി.എസ് 4.0 എന്നിവ ഇന്ത്യൻ വിപണിയിലെത്തി. മിഡ്-എൻജിൻ സ്പോർ‌ട്‌സ് കാർ ശ്രേണിയിലെത്തിയ പുത്തൻ കേമാന് 1.46 കോടി രൂപയും ബോക്‌സ്‌റ്ററിന് 1.49 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.
718 കേമാൻ ജി.ടി.എസ് 4.0 ഒരു 2-ഡോർ കൂപ്പേയാണ്. അതേസമയം,​ പുത്തൻ ബോക്‌സ്‌റ്ററിനെ 2-ഡോർ കാബ്രിയോളെ (മേൽക്കൂര തുറക്കാവുന്നത്)​ ആയാണ് പോർഷെ പരിചയപ്പെടുത്തുന്നത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ. എൽ.ഇ.ഡി ഡി.ആർ.എൽ.,​ ജി.ടി.എസ് അധിഷ്‌ഠിത ഫ്രണ്ട്-ഏപ്രൺ,​ 20-ഇഞ്ച് സാറ്റിൻ ബ്ളാക്ക് അലോയ് വീലുകൾ,​ ബ്ളാക്ക് എക്‌സ്‌റ്റേണൽ എയർബ്ളേഡുകൾ,​ വലിയ എയർ ഇൻടേക്കുകൾ,​ ബ്ളാക്ക് ഫ്രണ്ട് സ്‌പോയിലർ എന്നിങ്ങനെ ആകർഷണങ്ങൾ ഇവയുടെ രൂപകല്‌പനയിൽ കാണാം.
4.0 ലിറ്റർ‌,​ നാച്ചുറലി ആസ്‌പിറേറ്റഡ് ഫ്ളാറ്റ് 6-മോട്ടോർ എൻജിനാണുള്ളത്. 394 എച്ച്.പിയാണ് കരുത്ത്. പരമാവധി വേഗം മണിക്കൂറിൽ 292 കിലോമീറ്റർ.