
കൊച്ചി: ഹെൽമറ്റ്‌സ് ഫോർ ഇന്ത്യയുമായി റോയൽ എൻഫീൽഡ് സഹകരിക്കുന്നു. ടൂവീലർ യാത്രക്കാർ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ, പ്രചാരണ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് ഹെൽമറ്റ്‌സ് ഫോർ ഇന്ത്യ.
ചലച്ചിത്രതാരവും പർവത മോട്ടോർസൈക്കിൾ മത്സരത്തിലെ മുൻ ചാമ്പ്യനുമായ നീൽസ് പീറ്റർ ജെൻസൻ 2018ൽ സ്ഥാപിച്ചതാണ് സംഘടന. ചിത്രരചനയിലൂടെയാണ് സംഘടന എൻഫീൽഡിനൊപ്പം ഹെൽമറ്റ് ബോധവത്കരണം നടത്തുക. ഇതിനായി രാജ്യാന്തര പ്രശസ്തരായ 25ലേറെ ചിത്രകാരന്മാരുമായി സഹകരിച്ച് ചിത്രപ്രദർശനം നടത്തും.