
കൊച്ചി: കാർ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ മികവിന് ടാറ്റാ മോട്ടോഴ്‌സിന്റെ മോഡലുകൾ സ്വന്തമാക്കുന്നത് ഉന്നത മാർക്കുകൾ. ഇന്ത്യയിൽ ക്രാഷ് ടെസ്‌റ്റ് സൗകര്യമില്ലാതിരുന്ന 1997ൽ ഇതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനായി നിക്ഷേപം നടത്തിയ ആഭ്യന്തര കമ്പനിയാണ് ടാറ്റ.
കമ്പനിയുടെ വൻ സ്വീകാര്യത നേടിയ കോംപാക്‌റ്റ് എസ്.യു.വിയായ നെക്‌സോണിന് ജി.എൻ.സി.എ.പിയുടെ 5-സ്‌റ്റാർ റേറ്റിംഗുണ്ട്. സുരക്ഷാ മികവുകൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മാർക്കാണിത്. പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസിനും 5-സ്‌റ്റാർ റേറ്റിംഗുണ്ട്. ടാറ്റാ ടിഗോറിനും ടിയാഗോയ്‌ക്കുമുള്ളത് 4-സ്‌റ്റാർ റേറ്റിംഗ്. ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകളിൽ 4-സ്‌റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ഏക മോഡലാണ് ടാറ്റയുടെ പുത്തൻ ടിഗോർ ഇ.വി.
എയർബാഗുകൾ, സീറ്റ്‌ബെൽറ്റ് റിമൈൻഡർ, സ്‌പീഡ് അലർട്ട്, സെൻട്രൽ ലോക്കിംഗ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, കരുത്തുറ്റ ബോഡി തുടങ്ങിയവയിലൂടെയാണ് ടാറ്റാ മോഡലുകളുടെ ഈ നേട്ടം.