celerio

കൊച്ചി: മാരുതി സുസുക്കിയുടെ ശ്രദ്ധേയ ഹാച്ച്ബാക്ക് മോഡലായ സെലെറിയോയുടെ സി.എൻ.ജി പതിപ്പ് (എസ്-സി.എൻ.ജി) വിപണിയിലെത്തി. സെലെറിയോയുടെ ഏറ്റവും പുത്തൻ ശ്രേണി കഴിഞ്ഞ നവംബറിലാണ് മാരുതി അവതരിപ്പിച്ചത്. സെലെറിയോ വി.എക്‌സ്.ഐ സി.എൻ.ജിക്ക് എക്‌സ്‌ഷോറൂം വില 6.58 ലക്ഷം രൂപ.

വരുംതലമുറ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വി.വി.ടി കെ-സീരീസ് 1.0 ലിറ്റർ എൻജിനാണ് സെലെറിയോ എസ്-സി.എൻ.ജിക്കുള്ളത്. കിലോയ്ക്ക് 35.60 കിലോമീറ്ററാണ് മൈലേജ് വാഗ്‌ദാനം. സി.എൻ.ജി ടാങ്കിന് ശേഷി 60 ലിറ്റർ. മാരുതിക്ക് നിലവിൽ എട്ട് സി.എൻ.ജി മോഡലുകളുണ്ട്. എസ്-സി.എൻ.ജി വിഭാഗങ്ങളിലായി ഇതിനകം 9.50 ലക്ഷം യൂണിറ്റുകളുടെ വില്പനയും നേടി. സെലെറിയോയുടെ പഴയതലമുറ പതിപ്പുകളുടെ വില്പനയിൽ 30 ശതമാനവും സി.എൻ.ജിയായിരുന്നു.