നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ വഴുതൂർ വാർഡ് കൗൺസിലറും നഗരസഭയുടെ മുൻ വൈസ് ചെയർപേഴ്സണും മഹിളാ കോൺഗ്രസ് നേതാവുമായ അഡ്വ. എൽ.എസ്. ഷീല സ്വന്തം വാർഡിലെ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ 11 വർഷത്തിലധികമായി കൗൺസിലറായിരിക്കുന്ന വാർഡിലാണ് ഷീല പരാജയപ്പെട്ടത്. വെറും 26 വോട്ടുകൾ മാത്രമാണ് എൽ.എസ്. ഷീലയ്ക്ക് നേടാൻ കഴിഞ്ഞത്. ജനങ്ങൾ തിരസ്കരിച്ച കൗൺസിലർ വാർഡിലെ ജനങ്ങളുടെ വികാരം മാനിച്ച് കൗൺസിലർ സ്ഥാനം രാജിവച്ചൊഴിയണം എന്ന് എൽ.ഡി.എഫ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.