dd

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വർഷാവർഷം ഗ്രാന്റായി ലഭിക്കുന്ന തുകയുടെ ചെലവുകൾ സംബന്ധിച്ച 2017- 18, 2018-19 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് തയ്യാറായതായി കമ്മിഷൻ സെക്രട്ടറി റ്റി.വിജയകുമാർ. കമ്മിഷന് ഓരോ വർഷവും ഗ്രാന്റായി ലഭിക്കുന്ന തുകയുടെ ചെലവുകൾ സംബന്ധിച്ച കണക്കുകൾ നിയമസഭയ്ക്ക് മുന്നിൽ സമർപ്പിക്കുന്നത് ഓഡിറ്റ് റിപ്പോർട്ട് വഴിയാണ്. 2016- 17 വരെയുള്ള സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിനായി നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. 2019 -20 വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ട്. 2020-21ലെ ഓഡിറ്റ് ഉടൻ പൂർത്തിയാകും. ഇത് സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.