ddd

തിരുവനന്തപുരം: മലയാള കാവ്യസാഹിതി തിരുവനന്തപുരം ജില്ലാ സമിതി,തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വച്ച് നടത്തുന്ന നേർക്കാഴ്ച -2022 കഥ -കവിത രചനാമത്സരങ്ങളിലേക്ക് കൃതികൾ ക്ഷണിച്ചു. ജില്ലയിൽ പ്രായഭേദമെന്യേ എല്ലാ എഴുത്തുകാർക്കും പങ്കെടുക്കാം. കഥ (500 വാക്കുകൾ) കവിത (24 വരികൾ) എന്നിങ്ങനെയാണ് വാക്കുകളുടെ എണ്ണം. കഥാവിഷയം- 'ഇന്നലെകളിലെ ഓർമ്മകൾ', കവിതാവിഷയം- 'പ്രണയസന്ധ്യകൾ'. മേൽവിലാസം, ഫോൺ നമ്പരുൾപ്പെടെ രചനകൾ, ഷിബു കൃഷ്ണൻ, സൈരന്ധ്രി, മലയാളകാവ്യസാഹിതി, മേഖല പ്രസിഡന്റ്, (തിരുവനന്തപുരം- കൊല്ലം), കേരള വാട്ടർ അതോറിറ്റി, ക്വാർട്ടർ നമ്പർ ബി -വൺ, അരുവിക്കര ഡാം, അരുവിക്കര പി.ഒ, തിരുവനന്തപുരം- 695564 എന്ന മേൽവിലാസത്തിലോ, shibukrishnansairandhri@gmail.com എന്ന ഈ-മെയിലിലോ, 9809148762 എന്ന വാട്സാപ്പ് നമ്പരിലോ അയയ്ക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 20. പുരസ്ക്കാരത്തിനു പുറമേ തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ പുസ്തകരൂപത്തിൽ കാവ്യസാഹിതി ബുക്സ് പ്രസിദ്ധീകരിക്കും.