hero

കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ പുത്തൻ മോഡലായ എക്‌സ്‌പൾസ് 200 വിയുടെ രണ്ടാംബാച്ച് ബുക്കിംഗിന് തുടക്കമായി. 1.30 ലക്ഷം രൂപ ഡൽഹി എക്‌സ്‌ഷോറൂം വിലയുള്ള എക്‌സ്‌പൾസിന്റെ ആദ്യബാച്ച് പൂർണമായും വിറ്റുപോയിരുന്നു. ഉപഭോക്താക്കളിൽ നിന്നുള്ള കൂടുതൽ അന്വേഷണങ്ങളുടെ പിൻബലത്തിലാണ് രണ്ടാംബാച്ച് ബുക്കിംഗ് ആരംഭിച്ചത്.

കമ്പനിയുടെ ഓൺലൈൻ വില്പന പ്ളാറ്റ്ഫോമായ 'ഇഷോപ്പിൽ" 10,000 രൂപയടച്ച് ഇപ്പോൾ ബുക്ക് ചെയ്യാം. ബി.എസ്-6 ചട്ടം പാലിക്കുന്ന 200 സി.സി ഓയിൽ കൂൾഡ് എൻജിനാണ് പുത്തൻ എക്‌സ്പൾസിനുള്ളത്. ഉയർന്ന വേഗതയിലും ആയാസരഹിത പെർഫോമൻസ് കാഴ്‌ചവയ്ക്കുന്ന എൻജിന്റെ കരുത്ത് 8500 ആർ.പി.എമ്മിൽ 19.1 പി.എസ്. പരമാവധി ടോർക്ക് 6500 ആർ.പി.എമ്മിൽ 17.35 എൻ.എം.

മികച്ച എൻജിൻ പെർഫോമൻസ് ഉറപ്പാക്കുന്ന പുതിയ '4വി" ടെക്‌നോളജിയാണ് പുത്തൻ എക്‌സ്‌പൾസിന്റെ മികവ്. അപ്ഡേറ്റഡ് കൂളിംഗ് സിസ്‌റ്റം സാങ്കേതികവിദ്യയുമുണ്ട്.