creta

കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത എസ്.യു.വികളിൽ ഒന്നാംസ്ഥാനം ചൂടി ഹ്യുണ്ടായ് ക്രെറ്റ. 32,799 ക്രെറ്റ യൂണിറ്റുകളാണ് 2021ൽ ഹ്യുണ്ടായ് വിദേശ വിപണികളിലെത്തിച്ചത്. 2020ലെ 25,995 യൂണിറ്റുകളേക്കാൾ 26.17 ശതമാനമാണ് വർദ്ധന.

2021ൽ ഇന്ത്യയിൽ നിന്ന് ഹ്യുണ്ടായ് ആകെ 42,238 എസ്.യു.വികൾ കയറ്റുമതി ചെയ്‌തു. ഇതിൽ 7,698 യൂണിറ്റുകൾ വെന്യൂവും 1,741 യൂണിറ്റുകൾ അൽകാസറുമാണ്. എല്ലാ ശ്രേണികളിലുമായി കഴിഞ്ഞവർഷം ഹ്യുണ്ടായ് കയറ്റുമതി ചെയ്‌തത് 1.30 ലക്ഷം യൂണിറ്റുകൾ. വളർച്ച 31.8 ശതമാനം. ആഫ്രിക്ക, മദ്ധ്യേഷ്യ, ലാറ്റിൻ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യാ-പസഫിക് മേഖലകളിലായി 85ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ഹ്യുണ്ടായ് കയറ്റുമതി ചെയ്യുന്നുണ്ട്. സൗത്ത് അഫ്രിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിലേക്ക് പുത്തൻ മോഡലായ എൻലൈനിന്റെ കയറ്റുമതിയും ഈയിടെ ഹ്യുണ്ടായ് ആരംഭിച്ചു. നിലവിലെ മോഡലുകളുടെ എൽ.പി.ജി പതിപ്പുകളും ഹ്യുണ്ടായി വിദേശത്ത് എത്തിക്കുന്നുണ്ട്.