
തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, സൈബർ ലായിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയുളളവർ www.ignou.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പൊലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. റീജിയണൽ സെന്ററായി തിരുവനന്തപുരവും തിരഞ്ഞെടുക്കണം. വിവരങ്ങൾക്ക് ignoucentreptc40035p@gmail.com,9447481918, 9497905805 .