
ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് അഞ്ച്, ആറ് (2008 സ്‌കീം ) ഏഴ് ( 2008 & 2013 സ്‌കീം)സെമസ്റ്ററുകളുടെ പരീക്ഷാ രജിസ്‌ട്രേഷൻ പിഴകൂടാതെ 3വരെയും 150 രൂപ പിഴയോടുകൂടി 5വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 7വരെയും നടത്താം.
 സ്റ്റഡിമെറ്റീരിയൽസ് വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (2019 അഡ്മിഷൻ) സ്റ്റഡിമെറ്റീരിയൽസ് ഫെബ്രുവരി 1 വരെ കാര്യവട്ടം കാമ്പസിലെ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങാം. നേരിട്ട് വരാത്തവർക്ക് ഫെബ്രുവരി 2 ന് ശേഷം തപാലിൽ അയയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് www.ideku.net.
 ടൈംടേബിൾ
രണ്ട് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014 മുതൽ 2018 അഡ്മിഷൻ സപ്ലിമെന്ററി, 2011 സ്‌കീം മേഴ്സി ചാൻസ്). നാല് (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2014 മുതൽ 2017 അഡ്മിഷൻ സപ്ലിമെന്ററി) ആറ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി ബി.എച്ച്.എം /ബി.എച്ച്.എം.സി.ടി) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.